Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആടിനെ വേട്ടപ്പട്ടിയെ...

ആടിനെ വേട്ടപ്പട്ടിയെ വിട്ട് കൊലപ്പെടുത്തി ഇറച്ചിയാക്കി വിൽപന നടത്തി, പ്രതി അറസ്റ്റിൽ

text_fields
bookmark_border
ആടിനെ വേട്ടപ്പട്ടിയെ വിട്ട് കൊലപ്പെടുത്തി ഇറച്ചിയാക്കി വിൽപന നടത്തി, പ്രതി അറസ്റ്റിൽ
cancel
camera_alt

മി​ഥു​ൻ മോ​ഹ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ വേ​ട്ട​നാ​യ്ക്ക​ളെ വി​ട്ട് കൊ​ല​പ്പെ​ടു​ത്തി ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പു​ങ്ങം​ചാ​ലി​ലെ ചാ​ളി എ​ന്ന മി​ഥു​ൻ മോ​ഹ​നെ​യാ​ണ് (31) വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​റ​മ്പി​ൽ മേ​യാ​ൻ കെ​ട്ടി​യ ആ​ടി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പു​ങ്ങം​ചാ​ൽ പ​റാ​ടാ​ങ്ക​യ​ത്തെ കാ​ന​ത്തി​ൽ സ​ന്തോ​ഷ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ചാ​ളി എ​ന്ന മി​ഥു​ൻ മോ​ഹ​നെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഈ ​ഭാ​ഗ​ത്ത്‌ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​താ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. ചാ​ളി കാ​റി​ൽ ആ​ടി​നെ ചാ​ക്കി​ൽ കെ​ട്ടി ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​തി​നും​ സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ കാ​ർ ഉ​ട​മ​ക്കാ​ണ് ആ​ടി​നെ വി​റ്റ​ത്.

വി​ല​ക്കു​വാ​ങ്ങി​യ ആ​ടാ​ണെ​ന്നും ഇ​റ​ച്ചി വി​ല ത​വ​ണ​ക​ളാ​യി ത​ന്നാ​ൽ മ​തി​യെ​ന്നും ഇ​യാ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ ആ​ട്ടി​റ​ച്ചി​യും ക​ണ്ടെ​ത്തി. നാ​യു​ടെ ഉ​ട​മ​യെ​ക്കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ചാ​ളി​യെ തെ​ളി​വെ​ടു​പ്പി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goatarrestsold meat
News Summary - The goat was killed by the hunting dog and sold as meat the accused was arrested
Next Story