Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 14 കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ
text_fieldsbookmark_border
Listen to this Article
കാഞ്ഞങ്ങാട്: 14 കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. അജാനൂർ ഇട്ടമ്മലിലെ ഷംസീറാണ് (25) പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിടികൂടിയത്.
ഹോസ്ദുർഗ്, കാസർകോട്, നീലേശ്വരം, കണ്ണൂർ ടൗൺ എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, തീവെപ്പ്, വധശ്രമം തുടങ്ങിയ സംഭവങ്ങളിൽ പ്രതിക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പ ചുമത്തിയതിനെ തുടർന്ന് രണ്ടുമാസമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐ അബൂബക്കർ കല്ലായി, പൊലീസുകാരായ ജിനേഷ്, സജിത്ത്, രജീഷ് എന്നിവരുമുണ്ടായിരുന്നു.
Next Story

