കാഞ്ഞങ്ങാട്ടുനിന്ന് മോഷ്ടിച്ച ബൈക്കുമായി താമരശ്ശേരി സ്വദേശി പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാനുവിനെയാണ് (20) ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കി. പെരിയ സ്വദേശി മാവുങ്കാൽ ഉദയം കുന്നിൽ താമസിക്കുന്ന സുജിത്തിെൻറ കെ.എൽ. 60 എം 9661 നമ്പർ പൾസർ ബൈക്ക് കാഞ്ഞങ്ങാട് നയബസാറിൽനിന്ന് ഈ മാസം നാലിന് പുലർച്ച മോഷണം പോയിരുന്നു.
സുജിത്തിെൻറ പരാതിയിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിെൻറ ഭാഗമായി യുവാവിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വയനാട് അമ്പലവയൽ സ്വദേശികൾ യുവാവ് നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി കറങ്ങുന്ന വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് പൊലീസ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐയുടെ കൂടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കമൽ കുമാർ, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

