Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightക​യ്യൂ​ർ ര​ക്ത​സാ​ക്ഷി...

ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി സ്മാ​ര​ക​മ​ന്ദി​ര​ത്തി​ന് അ​ഞ്ചു കോ​ടി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി

text_fields
bookmark_border
ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി സ്മാ​ര​ക​മ​ന്ദി​ര​ത്തി​ന് അ​ഞ്ചു കോ​ടി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി
cancel

ചെ​റു​വ​ത്തൂ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ- ജ​ന്മി​ത്വ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്മ​ര​ണ​ക്ക് ക​യ്യൂ​രി​ൽ നി​ർ​മി​ക്കു​ന്ന സ്മാ​ര​ക​മ​ന്ദി​ര​ത്തി​ന് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ പ്രോ​ജ്ജ്വ​ല അ​ധ്യാ​യ​മാ​യ ക​യ്യൂ​ർ​സ​മ​ര​ത്തി​ന്റെ​യും ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ക​യ്യൂ​ർ ര​ക്ത​സാ​ക്ഷി സ്മാ​ര​ക ട്ര​സ്റ്റ് നേ​ര​ത്തേ നി​ർ​മാ​ണ​മാ​രം​ഭി​ച്ച സ്മാ​ര​ക​സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് കേ​ര​ള​സ​ർ​ക്കാ​ർ 2022-23 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് സ്പെ​ഷ​ൽ ബി​ൽ​ഡി​ങ്സ് മു​ഖേ​ന പ്ര​വൃ​ത്തി​യു​ടെ വി​ശ​ദ​പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള കെ​ട്ടി​ട​ത്തി​ന്റെ പൂ​രു​ദ്ധാ​ര​ണ​ത്തോ​ടൊ​പ്പം കി​ച്ച​ണ്‍ കം ​ഡൈ​നി​ങ് ഹാ​ള്‍, ഗെ​സ്റ്റ് റൂം, ​ഓ​പ​ണ്‍ ഓ​ഡി​റ്റോ​റി​യം, ചി​ൽ​ഡ്ര​ന്‍സ് പാ​ർ​ക്ക്, ചു​റ്റു​മ​തി​ൽ, ലാ​ൻ​ഡ് സ്കേ​പ്പി​ങ്, ഇ​ന്റ​ർ​ലോ​ക്ക്, കു​ഴ​ൽ​ക്കി​ണ​ർ, ഇ​ല​ക്ട്രി​ക്-​പ്ലം​ബി​ങ് വ​ർ​ക്കു​ക​ള്‍ എ​ന്നി​വ​കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പ്ര​വൃ​ത്തി. ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത​താ​യി എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasargod local newskanhagadTechnical approval
News Summary - Technical approval of five crores for Kayyur Blood Martyr Memorial
Next Story