Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightറെയിൽവേ സ്റ്റേഷൻ...

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ കൈയടക്കി തെരുവുനായ്ക്കൾ

text_fields
bookmark_border
stray dog menace
cancel
camera_alt

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറുഭാഗത്തുള്ള പ്ലാറ്റ്ഫോമിൽ കഴിഞ്ഞദിവസം

പുലർച്ചെ ഒരു മണിക്ക് കാണപ്പെട്ട തെരുവു നായ്ക്കൾ

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ് ഫോ​മു​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ന്നു. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ വ​ലി​യ ഭീ​തി​യി​ലാ​ണ്. അ​മ്പ​തോ​ളം വ​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളാണ് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ്ര​ധാ​ന​മാ​യും നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ വ​സി​ക്കു​ന്ന​ത്.

പ​ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലും കോ​ട്ട​ച്ചേ​രി മ​ത്സ്യ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞ് റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഭ​ക്ഷി​ച്ചു ക​ഴി​യു​ന്ന നാ​യ്ക്ക​ൾ രാ​ത്രിയാകുമ്പോഴാണ് കൂ​ട്ട​ത്തോ​ടെ പ്ലാ​റ്റ് ഫോ​മു​ക​ൾ കൈ​യേ​റു​ന്ന​ത്. പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള പ്ലാ​റ്റ് ഫോ​മു​ക​ൾ രാ​ത്രി​യാ​യാ​ൽ വി​ജ​ന​മാ​ണ്.

ആ​ളു​ക​ൾ ഭീ​തി​യി​ലാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. പുലർച്ചെ ഒ​ന്നി​നും ര​ണ്ടി​നും പ്ലാ​റ്റ് ഫോ​മി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. നായ്ളിക്കളി​ൽ പ​ല​തും ആക്ര​മ​ണകാ​രി​ക​ളാ​യി മാ​റു​ന്ന​താ​യും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. കോ​ട്ട​ച്ചേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ കേ​ന്ദ്ര​മാ​ണ്. രാ​ത്ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog menacerailway station
News Summary - Stray dogs take over railway station platforms
Next Story