Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഅടങ്ങാതെ...

അടങ്ങാതെ തെരുവുനായ്ക്കളുടെ ആക്രമണം

text_fields
bookmark_border
stray dog attack
cancel
camera_alt

നായുടെ ആക്രമണത്തെ

തുടർന്ന് റോഡിൽ വീണ ഭാരതി

കാ​ഞ്ഞ​ങ്ങാ​ട്: ന​ടു​റോ​ഡി​ൽ വീ​ട്ട​മ്മ​യെ നാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബേ​ക്ക​ൽ കോ​ട്ട​ക്കു സ​മീ​പം പു​തി​യ​ക​ട​പ്പു​റ​ത്തെ കു​ണ്ടാ​ര​ന്റെ ഭാ​ര്യ ഭാ​ര​തി(64) യെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പം റോ​ഡി​ലാ​ണ് സം​ഭ​വം. കൈ​ക്കും ഷോ​ൾ​ഡ​റി​നും ക​ഴു​ത്തി​നു താ​ഴെ പു​റ​ത്തും ക​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. നാ​ല് നാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​ക്കെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.

നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ മൂ​ന്നു പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. ഇ​തി​ൽ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ലെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ റ​ഫീ​ക്കി​നെ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ചാ​ടി​ക്ക​യ​റി ക​ടി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ കാ​ത്ത് മു​ൻ​നി​ര​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് നാ​യ വ​ണ്ടി​യി​ൽ ക​യ​റി ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഷെ​ൽ​ട്ട​റി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​റ്റു ര​ണ്ട് പേ​ർ​ക്ക് ക​ടി​യേ​റ്റ​ത്.

അ​ച്ചാം​തു​രു​ത്തി​യി​ലെ ശ​ശി, കൊ​യാ​മ്പു​റ​ത്തെ സു​ജ​ല എ​ന്നി​വ​ർ​ക്കാ​ണ് ബ​സ് സ്റ്റോ​പ്പി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ ബ​സ് കാ​ത്തി​രി​ക്കു​ന്ന​തി​െ​ന്റ സ​മീ​പ​ത്ത് മ​ത്സ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​തു​മൂ​ലം ഈ ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog attackinjured
News Summary - stray dog ​​attack
Next Story