ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
text_fieldsഅഷ്റഫ്
കാഞ്ഞങ്ങാട്: ഗൾഫിൽനിന്ന് പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ. മുംബൈ എയർപോർട്ടിൽനിന്ന് ഹോസ്ദുർഗ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽനിന്ന് യുവാവിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. ഉപ്പള മംഗൽ പാടിയിലെ അഷ്റഫാണ് (34) അറസ്റ്റിലായത്.
2023ൽ ഗൾഫിലായിരുന്ന അജാനൂർ സ്വദേശിനിയായ യുവതിയെ ഗൾഫിൽവെച്ച് പരിചയപ്പെട്ടു. ഇരുവരും നാട്ടിലെത്തിയശേഷം വീട്ടിൽ വന്ന പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് കേസെടുത്തെങ്കിലും യുവാവ് ഗൾഫിലേക്ക് പോയതിനാൽ കേസെടുക്കാനായില്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസിറക്കി.
കഴിഞ്ഞ ദിവസം നാട്ടിലേക്കു വരവെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

