Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightനിറഞ്ഞ സദസ്സിൽ ‘രാം കെ...

നിറഞ്ഞ സദസ്സിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം

text_fields
bookmark_border
നിറഞ്ഞ സദസ്സിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം
cancel
camera_alt

ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് പ്ര​ദ​ർ​ശ​നം ന​ട​ന്ന ‘രാം ​കെ നാം’ ​

ഡോ​ക്യു​മെ​ന്റ​റി കാ​ണു​ന്ന​വ​ർ

കാ​ഞ്ഞ​ങ്ങാ​ട്: ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് ‘രാം ​കെ നാം’ ​ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​നം ന​ട​ത്തി. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ര്‍മി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​ചാ​ര​ണ​വും പ​രി​ണി​ത ഫ​ല​ങ്ങ​ളും വ​ര്‍ഗീ​യ സം​ഘ​ര്‍ഷ​ങ്ങ​ളും പ്ര​മേ​യ​മാ​ക്കി​യ, വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ ആ​ന​ന്ദ് പ​ട്‌​വ​ർ​ധ​ന്റെ ‘രാം ​കെ നാം’ ​ഡോ​ക്യു​മെ​ന്റ​റി മി​ക​ച്ച അ​ന്വേ​ഷ​ണാ​ത്മ​ക ഡോ​ക്യു​മെ​ന്റ​റി​ക്കു​ള്ള 1992ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡും ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡും വി​വി​ധ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യിട്ടുണ്ട്. സം​ഘ്പ​രി​വാ​ർ ഭീ​ഷ​ണി​ക്കെ​തി​രെ പ്ര​തി​രോ​ധ​ത്തി​ന്റെ രാ​ഷ്ട്രീ​യ​മു​യ​ർ​ത്തി ‘രാം ​കെ നാം’ ​കേ​ര​ള​ത്തി​ലു​ട​നീ​ളം ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​നം ജി​ല്ല സെ​ക്ര​ട്ട​റി ര​ജീ​ഷ് വെ​ള്ളാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ്‌ വി​പി​ൻ ബ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി. ​ഗി​നീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DocumentaryRam Ke Naam
News Summary - Screening of 'Ram Ke Naam' documentary in packed audience
Next Story