Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസ്ത്രീയുടെ മുഖത്ത്...

സ്ത്രീയുടെ മുഖത്ത് സ്പ്രേ അടിച്ച് കഴുത്തുഞെരിച്ച്​ പട്ടാപ്പകൽ കവർച്ച

text_fields
bookmark_border
hariprasad
cancel
camera_alt

ഹ​രി​പ്ര​സാ​ദ്

കാ​ഞ്ഞ​ങ്ങാ​ട്: മ​രു​ന്നു​ക​ട ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ചു ക​ഴു​ത്തു​ഞെ​രി​ച്ച് സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു. പ്ര​തി​യെ നാ​ട്ടു​കാ​ർ ഓ​ടി​ച്ച് പി​ടി​കൂ​ടി. ബ​ന്ത​ടു​ക്ക പ​ടു​പ്പി​ൽ ആ​യു​ർ​വേ​ദ ക​ട ന​ട​ത്തു​ന്ന പ​ടു​പ്പ് കു​ന്നും​പു​റ​ത്ത് പാ​ർ​ഥ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ​യു​ടെ (79) ഒ​ന്നേ​കാ​ൽ പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ത​ടു​ക്ക ക​ക്ക​ച്ചാ​ലി​ലെ ഹ​രി​പ്ര​സാ​ദി​നെ (59) ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​രു​ന്ന് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ൽ ക​യ​റി​യ പ്ര​തി സ്ത്രി​യു​ടെ ക​ഴു​ത്തു​ഞെ​രി​ച്ച് സ്പ്രേ ​അ​ടി​ച്ച് മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന്​ മാ​ല ക​ണ്ടെ​ത്തി. ഇ​തേ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല അ​ഞ്ച് മാ​സം മു​മ്പ്​ മ​റ്റൊ​രു പ്ര​തി ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyKasargod News
News Summary - Robbery
Next Story