കോടതി വിധിയിൽ വേദനിച്ച് റിയാസ് മൗലവിയുടെ കുടുംബം
text_fieldsകാഞ്ഞങ്ങാട്: റിയാസ് മൗലവിയുടെ കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ട ജില്ല കോടതിയുടെ വിധിയില്‍ വേദനിച്ച് അദ്ദേഹത്തിന്റെ കുടുംബം. വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീലിന് പോകാന്‍ തങ്ങളുടെ കൈയില്‍ പണമില്ല.
ആക്ഷന്‍ കമ്മിറ്റിയും മറ്റും അതിന് തയ്യാറാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. 100 ശതമാനവും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.
അവരെ വെറുതെവിട്ടതില്‍ വലിയ പ്രയാസമുണ്ടെന്ന് റിയാസ് മൗലവിയുടെ സഹോദരി സുലൈഖയും ഭര്‍ത്താവ് യൂസുഫും പറഞ്ഞു. മഞ്ചേശ്വരം സ്വദേശികളായ ഇവര്‍ കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്തെ കുടുംബ സുഹൃത്തായ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജിയുടെ വീട്ടിലെത്തിയതായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

