പുല്ലൂര്‍ -പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി; യു.ഡി.എഫിനെ സഹായിച്ച് ബി.ജെ.പി
text_fieldsകാഞ്ഞങ്ങാട്: പുല്ലൂര്‍ -പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ ഏക അംഗത്തിന്റെ സഹായം. വനിത സംവരണവിഭാഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നീ കമ്മിറ്റികളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്.
മൂന്നാം വാര്‍ഡ് അംഗം എ. കാര്‍ത്യായനി, ക്ഷേമത്തിലേക്കും നാലാം വാര്‍ഡ് അംഗം ദീപ മണികണ്ഠന്‍ വികസനത്തിലേക്കും 16ാം വാര്‍ഡ് അംഗം എ.വി. മിനി ആരോഗ്യ-വിദ്യാഭ്യാസത്തിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയിലെ ഏക അംഗം ഈ മൂന്നുപേര്‍ക്കും പിന്തുണ നല്‍കുകയായിരുന്നു. മൂന്ന് കമ്മിറ്റികളിലെയും ജനറല്‍ വിഭാഗത്തിലും ധനകാര്യവിഭാഗത്തിലുമുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

