Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആത്മഹത്യ ചെയ്യാൻ...

ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിൽ എത്തിയ ആളെ രക്ഷപ്പെടുത്തി പൊലീസ്

text_fields
bookmark_border
ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിൽ എത്തിയ ആളെ രക്ഷപ്പെടുത്തി പൊലീസ്
cancel
camera_alt

കാഞ്ഞങ്ങാട് റെയിൽപാളത്തിനരികിൽ പരിശോധന നടത്തുന്ന പൊലീസ് സംഘം

കാ​ഞ്ഞ​ങ്ങാ​ട്: ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി റെ​യി​ൽ​വേ ട്രാ​ക്ക് പ​രി​സ​ര​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി പൊ​ലീ​സ്. ആ​വി സ്വ​ദേ​ശി​യാ​യ 62 കാ​ര​നെ​യാ​ണ് റെ​യി​ൽ​വേ പൊ​ലീ​സും ഹോ​സ്ദു​ർ​ഗ് ജ​ന​മൈ​ത്രി പൊ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ട്രെ​യി​നു​ക​ൾ​ക്ക് ക​ല്ലെ​റി​യു​ന്ന​ത് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ റെ​യി​ൽ​പാ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന റെ​യി​ൽ​വേ എ​സ്.​ഐ റെ​ജി​യും എ.​എ​സ്.​ഐ പ്ര​കാ​ശ​നും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ള​ത്തി​ന​രി​കി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ എ​ത്തി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ​ത്.

റെ​യി​ൽ​വേ പൊ​ലീ​സ് വി​വ​രം ഉ​ട​ൻ ജ​ന​മൈ​ത്രി പൊ​ലീ​സി​ൽ അ​റി​യി​ച്ചു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​വി. പ്ര​മോ​ദും ര​ഞ്ജി​ത്ത് കു​മാ​റും സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ച് പാ​ള​ത്തി​ന​രി​കി​ൽ നി​ന്നും മാ​റ്റി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ എ​ത്തി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ​ത്. അ​ര​ല​ക്ഷം രൂ​പ ഒ​രു വ​ർ​ഷം മു​മ്പ് ബാ​ങ്കി​ൽ നി​ന്നും വാ​യ്പ എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് പ​ണം തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. ര​ണ്ടു ജാ​മ്യക്കാ​ർ​ക്കും നോ​ട്ടീ​സ് ല​ഭി​ച്ചു. 29ന് ​ബാ​ങ്കി​ൽ എ​ത്താ​നും ഇ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ എ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞു.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന് വി​ശ​ദ​മാ​യി കൗ​ൺ​സി​ലിങ് ന​ട​ത്തു​ക​യും പ്ര​ശ്ന​മൊ​ന്നും ഇ​ല്ലെ​ന്നും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാം എ​ന്നും ഉ​റ​പ്പ് ന​ൽ​കി ഇ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​മു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് ക​ണ്ട​ത്. പൊ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​തു​വ​ഴി ട്രെ​യി​ൻ ക​ട​ന്നു പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway TrackKasaragod NewsPoliceSuicide
News Summary - Police rescued a man who came to the railway track to commit suicide
Next Story