ചൂതാട്ടകേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്; 12 പേർ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: പടന്ന കണ്ണങ്കൈയിൽ രണ്ടിടത്തും വെള്ളരിക്കുണ്ട് മാലോത്തും ചൂതാട്ടകേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. മൂന്നിടത്തുനിന്നുമായി 12പേരെ അറസ്റ്റ് ചെയ്തു. കണ്ണങ്കൈയിലെ ചൂതാട്ടകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ആറുപേർ പിടിയിലായി. ചന്തേര എസ്.ഐ.എം. വി. ശ്രീദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് പരിശോധന നടന്നത്.
21440 രൂപ ഇവിടെനിന്നും പൊലീസ് കണ്ടെടുത്തു. വെള്ളാപ്പിലെ മുഹമ്മദ്(50), ബീരിച്ചേരിയിലെ ഷക്കീർ (35), വടക്കേപ്പുറത്തെ ലത്തീഫ്(50), പടന്നയിലെ ഹമീദ്(64) എന്നിവരാണ് പിടിയിലായത്. കണ്ണങ്കൈയിലെ മറ്റൊരിടത്തെ ചൂതാട്ടകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ടുപേർ പിടിയിലായി. കണ്ണങ്കൈ സ്വദേശികളായ അജേഷ്(38), രമേശ്(40) എന്നിവരാണ് പിടിയിലായത്.
1210 രൂപ ഇവിടെനിന്നും പൊലീസ് പിടികൂടി. മാലോം വള്ളിക്കടവിലെ ചൂതാട്ടകേന്ദ്രത്തിൽനിന്നും നാലുപേരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തു. 30400 രൂപ ഇവിടെ നിന്നും പിടികൂടി. മുട്ടോം കടവിലെ റോയി(48), അത്തിയടുക്കത്തെ തങ്കച്ചൻ(52),കൊന്നക്കാട് സ്വദേശികളായ ജയേഷ്(38), ഷിബുകുട്ടൻ(38) എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

