ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനംചെയ്ത് ഫോട്ടോഗ്രാഫർമാർ
text_fieldsഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ല ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി അംഗങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകുന്നു
കാഞ്ഞങ്ങാട്: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ല ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനംചെയ്തു. ‘രക്തദാനം മഹാദാനം’ എന്ന സന്ദേശമുയര്‍ത്തി നടത്തിയ ക്യാമ്പില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
ജില്ല ബ്ലഡ് ഡൊണേഷന്‍ കമ്മിറ്റി കോഓഡിനേറ്റര്‍ പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.സി. അബ്രഹാം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ നിമ്മി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല വെല്‍ ഫെയര്‍ ഫണ്ട് ചെയര്മാന് പ്രശാന്ത്, വനിത വിങ് കോഓഡിനേറ്റര്‍ പ്രജിത കലാധരന്‍, സുകു സ്മാര്‍ട്ട്, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് അനില്‍ അപ്പൂസ്, നാരായണന് വാഴുന്നോറടി, സുധി, വിനു ഹരിത, സുമിത, ഉഷ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സുഗുണന് ഇരിയ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് ഷരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

