300 ദിവസം പിന്നിട്ട് പെരിയ ബസാർ അടിപ്പാത സമരം
text_fieldsപെരിയ ബസാർ അടിപ്പാത സമരം പൊതുയോഗം മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ
ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ബസാറിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി നടത്തുന്ന റിലേ സത്യഗ്രഹം 300 ദിവസം പിന്നിട്ടു. 300 ദിവസം പൂർത്തിയായതോടനുബന്ധിച്ച് ജനകീയ സമരസമിതി പൊതുയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി .കെ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
ടി. രാമകൃഷ്ണൻ നായർ, ടി.വി. കരിയൻ, ടി.വി. അശോകൻ, ലത രാഘവൻ, എ.എം. മുരളീധരൻ, പ്രമോദ് പെരിയ, നാരായണൻ മാളൂട്ടി, ടി.കെ. ബാലൻ, അബ്ദുല്ല ഷാഫി, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സമരസമിതി വളന്റിയർമാരായ കെ.വി. കുഞ്ഞിക്കണ്ണൻ, പി.സി. അമ്പു, എൻ.പി. നാരായണൻ, കുഞ്ഞിരാമൻ പൊള്ളക്കട എന്നിവരെ ആദരിച്ചു.

