Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപാണത്തൂർ ബാബു വധം:...

പാണത്തൂർ ബാബു വധം: ഭാര്യയെയും മകനെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
murder case
cancel
camera_alt

കൊല്ലപ്പെട്ട ബാ​ബു, സ​ബി​ൻ, സീ​മ​ന്ത​നി

കാ​ഞ്ഞ​ങ്ങാ​ട്: പാ​ണ​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ന​ക​ത്ത് കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ ഭാ​ര്യ​യെ​യും മ​ക​നെ​യും കോ​ട​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പാ​ണ​ത്തൂ​ർ പു​ത്തൂ​ര​ടു​ക്ക​ത്തെ പ​ന​ച്ചി​ക്കാ​ട് വീ​ട്ടി​ൽ പി.​വി. ബാ​ബു (54) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഭാ​ര്യ സീ​മ​ന്ത​നി (46), മൂ​ത്ത മ​ക​ൻ സ​ബി​ൻ (19) എ​ന്നി​വ​രെ​യാ​ണ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സി​ന് വി​ട്ടു ന​ൽ​കി​യ​ത്.

ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ​പു​രം പൊ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ഹോ​സ് ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ കെ. ​കൃ​ഷ്ണ​ൻ, എ​സ്.​ഐ മ​നോ​ജ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ കൊ​ല ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​സ​ർ​കോ​ട് കോ​ള​ജി​ലെ ബി.​എ​സ്.​സി വി​ദ്യാ​ർ​ഥി​യാ​ണ് സ​ബി​ൻ.

ഭാ​ര്യ​യു​മാ​യു​ള്ള ക​ല​ഹ​ത്തി​നി​ട​യി​ലാ​ണ് ബാ​ബു കൊ​ല്ല​പ്പെ​ട്ട​ത്. ത​ല​ക്കും കാ​ലി​ൽ ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​ൽ​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി. വി​ശ​ദ​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്തു. കൊ​ല ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtpolice custodyMurder CasesPanathur Babu murder
News Summary - Panathur Babu murder-Court remands wife and son to police custody
Next Story