ഓപറേഷൻ തൂഫാൻ; 13 പേർ പിടിയിൽ
text_fieldsവിദ്യാനഗർ പൊലീസ് പിടികൂടിയ ലഹരി പാക്കറ്റുകൾ
കാഞ്ഞങ്ങാട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി പരക്കെ പൊലീസ് റെയ്ഡ്. പരിശോധനയിൽ വ്യാപകമായി പുകയില ഉൽപന്നങ്ങൾ പിടികൂടി. ഒറ്റദിവസം നടന്ന പരിശോധനയിൽ ലഹരി ഉൽപന്നങ്ങളുമായി 13 പേർ പൊലീസ് പിടിയിലായി. ആയിരക്കണക്കിന് പുകയില പാക്കറ്റുകൾ പൊലീസ് പിടികൂടി. മഡിയനിൽനിന്ന് 266 പാക്കറ്റ് പുകയിലയുമായി എം. അഷ്റഫിനെ (48) പിടികൂടി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഉപ്പളയിൽനിന്ന് 1008 പാക്കറ്റ് പുകയിലയുമായി ഉത്തർപ്രദേശ് സ്വദേശി സർഗേഷിനെ (29) മഞ്ചേശ്വരം പൊലീസ് പിടികൂടി. ഉളിയത്തടുക്കയിൽനിന്ന് 2258 പാക്കറ്റ് ലഹരിയുമായി ഉളിയത്തടുക്കയിലെ ഇബ്രാഹീമിനെ (49) വിദ്യാനഗർ പൊലീസ് കേസെടുത്തു.
ചെർക്കളയിൽനിന്ന് 935 പാക്കറ്റുകളുമായി എടനീരിലെ ഹക്കീമിനെ (32) വിദ്യാനഗർ പൊലീസ് പിടികൂടി. ബേക്കൽ കുന്നിൽനിന്ന് 950 പാക്കറ്റുകളുമായി ഉത്തർപ്രദേശ് സ്വദേശി സുനിൽ ചൗഹാനെ (28) ബേക്കൽ പൊലീസ് പിടികൂടി. നെല്ലിക്കട്ടയിൽനിന്ന് 213 പാക്കറ്റ് പുകയിലയുമായി നീർച്ചാലിലെ ഇർഷാദിനെ (32) ബേഡഡുക്ക പൊലീസ് പിടികൂടി. ബന്തടുക്കയിൽനിന്ന് 13 പാക്കറ്റുകളുമായി ഷാഫിയെ (40) ബേഡകം പൊലീസ് പിടികൂടി. മേൽപറമ്പിൽനിന്ന് 250 പാക്കറ്റുകളുമായി ഉത്തർപ്രദേശ് സ്വദേശി സ്വരാജ് സോങ്കാറിനെ (30) മേൽപറമ്പ് പൊലീസ് പിടികൂടി. പാണത്തൂരിൽനിന്ന് 13 പാക്കറ്റുകളുമായി നാരായണനെ (53) രാജപുരം പൊലീസ് പിടികൂടി. കുബണൂരിൽനിന്ന് 368 പാക്കറ്റുകളുമായി ഏച്ചിലംകോട്ടിലെ ശങ്കപ്പഷെട്ടിയെ (70) കുമ്പള പൊലീസ് പിടികൂടി.
കളനാട് നിന്നും 440 പാക്കറ്റ് പുകയിലയുമായി കളനാട്ടെ രാജുവിനെ (35) ബേക്കൽ പൊലീസ് പിടികൂടി. ദേലംപാടി പഞ്ചിക്കലിലെ അബ്ദുല്ലയെ (32) 25 പാക്കറ്റുകളുമായി പിടികൂടി. എം.ഡി.എം.എയും കഞ്ചാവും ഉപയോഗിക്കുകയായിരുന്ന നിരവധി പേരും പിടിയിലായി. ചീമേനിയിൽ മൂന്നുപേർ പിടിയിലായി. ബേക്കലിലും വെള്ളരിക്കുണ്ടിലും കാഞ്ഞങ്ങാട്ടും ലഹരി ഉപയോഗിക്കുകയായിരുന്നവർ പിടിയിലായി.
എം.ഡി.എം.എ രണ്ടുപേർ പിടിയിൽ; ഒരാൾ കടന്നുകളഞ്ഞു
കാഞ്ഞങ്ങാട്: പടന്നക്കാട് പൊലീസിനെ കണ്ട് എം.ഡി.എം.എ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. കുറുന്തൂർ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്താണ് സംഭവം. ഉപേക്ഷിച്ച 0.87 ഗ്രാം എം.ഡി.എം.എ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്ന കരുവളത്തെ എസ്.കെ. നജീബുദ്ദീനെതിരെ കേസെടുത്തു. പുഞ്ചാവിയിൽ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ. സദ്ദാംമുക്കിലെ പി. തൽഹത്താണ് (27) പിടിയിലായത്. 0.370 ഗ്രാം എം.ഡി.എം.എ ഹോസ്ദുർഗ് പൊലീസ് കണ്ടെടുത്തു.
കുമ്പളയിൽ ബൈക്കിൽ കടത്തിയ മയക്കുമരുന്ന് പിടിച്ചു. കോയിപ്പാടി നാരായണ മംഗലത്തുനിന്നും 0.92 ഗ്രാം എം.ഡി.എം.എയുമായി ബൈക്കിൽ പോകവെ യുവാവിനെ പിടികൂടി. നാരായണമംഗലത്തെ കെ. ബിനീഷാണ് (29) കുമ്പള പൊലീസിന്റെ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

