ഓൺലൈൻ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 19 ലക്ഷം രൂപ
text_fieldsകാഞ്ഞങ്ങാട്: ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയൽ കുണ്ടാരം കാവുംന്തലയിലെ ജെറിൻ വി. ജോസിനാണ് (35) പണം നഷ്ടമായത്.
ഓൺലൈൻ ലിങ്ക് വഴി ജോലിവാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികൾക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. ഈമാസം ഒന്നിനും 12നുമിടയിലാണ് 19,02,752 രൂപ തട്ടിയെടുത്തത്. വീട്ടിൽനിന്ന് ജോലിചെയ്യുന്ന പ്ലാറ്റ്ഫോമാണെന്ന വ്യാജേനെയാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്. http:/www.plexmovie - filim.com/Index എന്ന ലിങ്ക് വഴിയാണ് ജോലിവാഗ്ദാനം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ ഇന്ദ്രജിത്ത്, ദീപ്തി എന്നിവർക്കെതിരെ കേസെടുത്തു.

