നഗ്നത പ്രദർശനം: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ 10 വയസ്സുകാരിക്ക് നേരെ നഗ്നത പ്രദശനം. ഹോട്ടൽ ജീവനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ സ്കൂളിനടുത്തുള്ള ഹോട്ടലിൽ മാതാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബദിയഡുക്ക സ്വദേശി ഷാഫിയാണ് (28) അറസ്റ്റിലായത്. അസുഖബാധിതയായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതായിരുന്നു. ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോട്ടലിൽ കയറിയതായിരുന്നു.
മാതാവിന്റെ പിറകുവശത്ത് നിന്ന പ്രതി നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. ഭക്ഷണം കഴിക്കാതെയായപ്പോൾ കാര്യമന്വേഷിച്ച മാതാവിനോട് പറയുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയതോടെ പ്രതി ഹോട്ടലിൽനിന്ന് ഇറങ്ങിയോടി. പെൺകുട്ടിയുടെ മൊഴിപ്രകാരം പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പ്രതിയെ തളിപ്പറമ്പിലെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.

