കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ
text_fieldsസന്തോഷിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ
കാഞ്ഞങ്ങാട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കണ്ണൂർ നടുവിൽ ബേക്കുന്ന് കവല സ്വദേശി തൊരപ്പൻ സന്തോഷാ (38) ണ് പിടിയിലായത്. പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഇയാൾ മോഷണം നടത്തിയത്. ഇയാളെ വെള്ളരിക്കുണ്ട് പൊലീസാണ് പിടികൂടിയത്.
പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ പരപ്പ ടൗണിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതിയെ കാണാൻ പരപ്പയിൽ ആളുകൾ തടിച്ചു കൂടി. പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റിൽനിന്ന് പ്രതി അര ലക്ഷത്തിലേറെ രൂപയും സ്വർണ ചെയിനുമാണ് മോഷ്ടിച്ചത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സന്തോഷിനെതിരെ മോഷണക്കേസുകളുണ്ട്. സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്. മലഞ്ചരക്ക് സാധനങ്ങൾ കവർച്ച നടത്തുന്നതാണ് സന്തോഷിന്റെ പ്രധാന കവർച്ചാ രീതി. പ്രതിക്കെതിരെ കണ്ണൂർ ജില്ലയിലും നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്.

