മോട്ടോർ ബൈക്ക് കത്തിച്ചു: പ്രതി അറസ്റ്റിൽ
text_fieldsമുനീറിന്റെ ബൈക്ക് കത്തിച്ച നിലയിൽ
കാഞ്ഞങ്ങാട്: യുവാവിന്റെ മോട്ടോർ ബൈക്ക് കത്തിച്ചു. പ്രതി അറസ്റ്റിൽ. ഉദുമ പടിഞ്ഞാറ് കൊവ്വലിലെ കെ.വി. മുനീറിന്റെ ഇരുചക്ര വാഹനമാണ് തീയിട്ട് നശിപ്പിച്ചത്. എരോലിലെ പള്ളി ക്വാർട്ടേഴ്സിന് സമീപം വെച്ചിരുന്ന ബൈക്കാണ് കഴിഞ്ഞദിവസം പുലർച്ചെ കത്തിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് എരോലിലെ വിനോദ് കുമാർ എന്ന പ്രവീണിനെ പിടികൂടി.
മേൽപ്പറമ്പ സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ അനുരൂപ്, പ്രദീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

