മെട്രോ കപ്പ്: ആവേശകരമായ തുടക്കം
text_fieldsമെട്രോകപ്പ് ടൂർണമെന്റിന്റെ ആവേശമായ ഗാലറി
കാഞ്ഞങ്ങാട്: ഹസീന ചിത്താരി ആതിഥേയമരുളുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഫ്ലഡ് ലൈറ്റ് ടൂർണമെന്റിന് തുടക്കം. മെട്രോ മുഹമ്മദ് ഹാജിയുടെ പേരിൽ ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മെട്രോ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കംകുറിച്ചത്.
സംഘാടകസമിതി ചെയർമാൻ ഹസ്സൻ യാഫ അധ്യക്ഷത വഹിച്ചു. അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയായി. ബഷീർ ബെങ്ങച്ചേരി, ഷബീഷ്, അസ്ഹറുദ്ദീൻ, സലാവുദ്ദീൻ, ബഷീർ വെള്ളിക്കോത്ത്, എം.എ. ലത്തീഫ്, മുസ്തഫ എന്നിവർ സംസാരിച്ചു. ട്രഷറർ റംഷീദ് നന്ദി പറഞ്ഞു. ആദ്യ പകുതിയിൽ 37.10 എഫ്.സി തൃക്കരിപ്പൂരിന്റെ മുബീൻ ആദ്യ ഗോൾ നേടി. കളി അവസാനിക്കാൻ മിനിറ്റുകൾക്ക് മുമ്പ് ഇഞ്ചുറി ടൈമിൽ യങ് ഹീറോയിസ് പൂച്ചക്കാടിന്റെ ആഷിക്ക് ഗോളടിച്ച് മത്സരം സമനിലയിലാക്കി. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലൂടെ 4-2ന് യങ് ഹീറോയീസ് പൂച്ചക്കാട് വിജയികളായി.
മികച്ച കളിക്കാരനായി യങ് ഹീറോയീസ് പൂച്ചക്കാടിന്റെ ആഷിക്ക് അർഹനായി. അടുത്ത മത്സരം ബ്രദേഴ്സ് തെക്കേപ്പുറം (ടൗൺ ടീം അഴിക്കോട്), സ്പോട്ടിങ് പരയങ്ങാനം (റോയൽ ട്രാവൽസ് കോഴിക്കോട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

