കാസർകോട്: സംസ്ഥാന സര്‍ക്കാറിെൻറ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാടിനെ വിശപ്പുരഹിത നഗരമാക്കാനായി പ്രവര്‍ത്തനം ആരംഭിച്ച രണ്ട് ജനകീയ ഹോട്ടലുകള്‍ റവന്യൂ-ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിെൻറ ഗ്രാമ-നഗരങ്ങളില്‍ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 20 രൂപക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തുന്ന ഹോട്ടലുകള്‍ മികച്ച രീതിയില്‍ ജില്ലയില്‍ നടക്കുന്നുണ്ടെന്നും തുടര്‍ നടപടിയായി ടെണ്ടര്‍ വിളിച്ച് ഹോട്ടല്‍ പ്രവര്‍ത്തനം അനുയോജ്യരെ ഏൽപിക്കുമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് 2016-17 വര്‍ഷത്തെ എം.പി ഫണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടത്തിലും പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. മിനി സിവില്‍ സ്റ്റേഷന് പരിസരത്തെ ജനകീയ ഹോട്ടലില്‍ ആദ്യ ഉച്ചഭക്ഷണം കഴിച്ച് ജില്ല കലക്ടര്‍ ഡോ. ഡി. സജിത ്ബാബു കാഞ്ഞങ്ങാടിെൻറ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
നഗരസഭ വൈസ് ചെയര്‍പേഴ്സൻ എല്‍. സുലൈഖ, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. ജാഫര്‍, വികസന കാര്യ സ്ഥിരം ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സൻ ടി.വി. ഭാഗീരഥി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവി, വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. റംഷീദ്, താലൂക്ക് താഹ്സില്‍ദാര്‍ എം. മണിരാജ്, സി.ഡി.എസ് ചെയര്‍പേഴ്സന്മാരായ സുജിനി, പ്രേമ, മെംബര്‍ സെക്രട്ടറി പി.വി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.