പൊളിയാണ് ദുര്ഗ സ്കൂളിലെ ലിറ്റില് കൈറ്റ്സ് ടീം
text_fieldsദുര്ഗ സ്കൂളിലെ ലിറ്റില് കൈറ്റ്സ് ടീം നിര്മിച്ച ബിന്
കൈറ്റ് ജില്ല കോഓഡിനേറ്റര് കെ. ശങ്കരന് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: സംസാരിക്കുന്ന ബിന്നുമായി ദുര്ഗ സ്കൂളിലെ ലിറ്റില് കൈറ്റ്സ് കുട്ടികള്. മാലിന്യങ്ങള് നിക്ഷേപിക്കാനാണ് ലിറ്റില് കൈറ്റ്സ് വിദ്യാര്ഥികള് വിവിധ സാങ്കേതിക വിദ്യകള് ഉപയോഗിച്ച് സ്മാര്ട്ട് ബിന് നിര്മിച്ചത്. കൈറ്റ് ജില്ല കോഓഡിനേറ്റര് കെ. ശങ്കരന് പദ്ധതി ഉദ്ഘാടനം ചെയ്തു.
മാലിന്യങ്ങള് ബോക്സില് നിക്ഷേപിക്കുമ്പോള് 'ഇവിടെ മാലിന്യമുക്തമാക്കുന്ന പദ്ധതിയുമായി സഹകരിച്ചതിന് നന്ദി' എന്ന ശബ്ദ സന്ദേശം ബിന്നില് നിന്നും നല്കും. അധ്യാപകരായ കെ.വി. രാജേഷിന്റെയും കെ.ജി. സജിതയുടെയും നേതൃത്വത്തിലാണ് ലിറ്റില് കൈറ്റ്സ് പ്രവര്ത്തിക്കുന്നത്. എട്ട്, ഒമ്പത്, 10 ക്ലാസുകളിലായി 120 കുട്ടികളാണ് ലിറ്റില് കൈറ്റ്സില് ഉള്ളത്. 235 കുട്ടികളാണ് ഇത്തവണ എട്ടാം ക്ലാസില് നിന്നും ലിറ്റില് കൈറ്റ്സ് പരീക്ഷ എഴുതിയത്. ഗ്രേസ് മാര്ക്കും ലഭിക്കും. റോബോട്ടിക്ക്, ആര്ട്ടിഫിഷല് ഇൻറലിജന്സ്, ചാറ്റ് ജി.പി.ടി തുടങ്ങിയവ സ്മാര്ട്ട്ബിന് നിര്മാണത്തിനായി ഉപയോഗിച്ചിരുന്നു. കൂടാതെ സ്കൂളിലെ പൂര്വ വിദ്യാര്ഥി ശ്രീനിവാസ് പൈയുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

