Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightലോക്​ഡൗൺ കാലത്ത്...

ലോക്​ഡൗൺ കാലത്ത് അഴിഞ്ഞാടി മദ്യമാഫിയ; കർണാടക മദ്യം യഥേഷ്​ടം

text_fields
bookmark_border
liquor
cancel

കാഞ്ഞങ്ങാട്: ലോക്ഡൗണിൽ നാടുനീളെ മദ്യശാലകൾ അടഞ്ഞുകിടക്കുമ്പോഴും നാട്ടിലെ മുക്കിലും മൂലയിലുമടക്കം വിദേശ മദ്യവും വ്യാജചാരായവും ആവശ്യക്കാർക്ക് വീട്ടുപടിക്കൽ എത്തിച്ചു നൽകാൻ മദ്യമാഫിയകൾ സജീവം. വിവിധ കേസിലടക്കംപെട്ട പ്രതികളാണ് മിക്കവരും. ഇതിനു പിന്നണിയിൽ പ്രവർത്തിക്കുന്നവർ കൈനനയാതെ മീൻ പിടിക്കുകയാണ്.

അയൽ സംസ്ഥാനത്ത് അമ്പതു രൂപ വിലയുള്ള പാക്കറ്റ് മദ്യം (ഫ്രൂട്ടി രൂപത്തിൽ) മെയിൻ ഏജൻറിനു കൈമാറുന്നത് ഒന്നിന് 80 മുതൽ 110 രൂപവരെ വാങ്ങിയാണ്. അവിടെനിന്ന്​ ഇടനിലക്കാർ മത്സരബുദ്ധിയോടെയാണ് പിന്നീട് വില നിശ്ചയിച്ച്​ ആവശ്യക്കാർക്ക് എത്തിക്കുന്നത്. തീരമേഖലയിലും നഗരങ്ങളിലും മലയോരങ്ങളിലും വ്യാജമദ്യവും വിദേശ മദ്യവും യഥേഷ്​ടം കിട്ടുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കൊളവയലിലെ പോസ്​റ്റ്​ ഓഫിസിനു സമീപത്തെ വാടക ക്വാർട്ടേഴ്സിനു മുകളിൽനിന്നും ആയിരം പാക്കറ്റ് മദ്യം പൊലീസ് പിടിച്ചെടുത്തു. ചട്ടഞ്ചാൽ തെക്കിൽ സ്വദേശി അബ്​ദുറഹ്മാനെ(50) ഹോസ്ദുർഗ് ഇൻസ്പെക്ടർ പി.കെ. മണി അറസ്​റ്റ്​ ചെയ്തു.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ഇന്നലെ വൈകീട്ട് സ്​റ്റേഷൻ ഇൻസ്പെക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. കൊളവയലിലെ ഫാത്തിമ ക്വാർട്ടേഴ്സിനു മുറിയിൽ വിൽപനക്കായി സൂക്ഷിച്ച 180 മില്ലി ലിറ്ററി‍െൻറ 1005 പാക്കറ്റ് കർണാടക നിർമിത വിദേശമദ്യമാണ് പിടികൂടിയത്. കാഞ്ഞങ്ങാട്ട്​ കാറിൽ കടത്തിയ 179.16 ലിറ്റർ കർണാടക മദ്യം എക്സൈസ് സംഘം പിടികൂടി. കാറിൽ കടത്തിക്കൊണ്ടുവന്ന 179.16 ലിറ്റർ കർണാടക മദ്യം എക്സൈസ് സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയിരുന്നു.

രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറി‍െൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കാഞ്ഞങ്ങാട് തെരുവത്ത് - കാരാട്ട് വെച്ചാണ് ടാറ്റ ഇൻഡിഗോ കാറിൽ നിന്നും 179.16 ലിറ്റർ കർണാടക നിർമിത മദ്യം കണ്ടെടുത്തത്. സംഭവത്തിൽ തോയമ്മൽ കണ്ടത്തിൽ ഹൗസിൽ ചന്ദ്ര‍െൻറ മകൻ നിതീഷിനെതിരെ (32) അബ്കാരി കേസ് രജിസ്​റ്റർ ചെയ്തു. തത്സമയം പ്രതിയെ അറസ്​റ്റ്​ ചെയ്യാൻ സാധിച്ചിട്ടില്ല. പരിശോധന സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സജിത്ത്, പ്രിവൻറിവ് ഓഫിസർ സതീശൻ നാലുപുരക്കൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ശ്രീകാന്ത്, സാജൻ അപ്യാൽ, എം.എം. അഖിലേഷ് എന്നിവർ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor smugglinglockdownliquor mafia
News Summary - liquor mafia active in lockdown time
Next Story