ഇടതുസർക്കാർ സമ്പൂർണ പതനത്തിലേക്ക്– എം. അസിനാർ
text_fieldsകാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുറ്റക്കാരനാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയായി തുടരാൻ പിണറായിക്ക് ധാർമികത നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ആവശ്യപ്പെട്ടു. അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അജാനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡി.വി.ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ.വി. അരവിന്ദാക്ഷൻ നായർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വി.വി. നിഷാന്ത് കല്ലിങ്കാൽ, രവീന്ദ്രൻ കടപ്പുറം, എക്കാൽ നാരായണൻ, യുഡിഎഫ് പഞ്ചായത്ത് കൺവീനർ പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത്, ബ്ലോക്ക് നിർവാഹക സമിതി അംഗം ശ്രീനിവാസൻ മഡിയൻ, എക്കാൽ കുഞ്ഞിരാമൻ, ഇസ്മായിൽ ചിത്താരി എന്നിവർ സംസാരിച്ചു. രാജീവൻ വെള്ളിക്കോത്ത് സ്വാഗതവും കെ.വി. ദിനേശൻ നന്ദിയും പറഞ്ഞു.മോഹനൻ തണ്ണോട്ട്, ചന്ദ്രൻ കല്ലിങ്കാൽ, എൻ.വി. ബാലചന്ദ്രൻ നായർ, ശ്രീരേഷ്, ബഷീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

