Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപ്രണയദിനം: ‘കടലോളം...

പ്രണയദിനം: ‘കടലോളം പ്രേമ’വുമായി കെ.എസ്.ആര്‍.ടി.സിയുടെ കപ്പല്‍യാത്ര

text_fields
bookmark_border
പ്രണയദിനം: ‘കടലോളം പ്രേമ’വുമായി കെ.എസ്.ആര്‍.ടി.സിയുടെ കപ്പല്‍യാത്ര
cancel

കാഞ്ഞങ്ങാട്: പ്രണയദിനം അവിസ്മരണീയമാക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ കപ്പല്‍ യാത്ര. കാഞ്ഞങ്ങാട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് വാലന്റൈന്‍സ് ദിനത്തില്‍ പ്രണയികള്‍ക്കും സഞ്ചാരികള്‍ക്കുമായി ആഡംബര കപ്പല്‍ യാത്ര ഒരുക്കുന്നത്. ഫെബ്രുവരി പതിമൂന്നാം തീയതി രാത്രി എട്ടുമണിക്ക് കാഞ്ഞങ്ങാട് നിന്നും പുറപ്പെടുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ യാത്ര ആരംഭിക്കും.

പുലര്‍ച്ചെ നാലുമണിയോടെ കൊച്ചിയിലെത്തും. മട്ടാഞ്ചേരി ജൂതപ്പള്ളിയും വല്ലാര്‍പാടവും ഫോര്‍ട്ട് കൊച്ചിയുടെ കൊളോണിയല്‍ ഭംഗിയും ആസ്വദിച്ചുള്ള പകല്‍ യാത്ര. അവിടെ നിന്നും ബോള്‍ഗാട്ടി പാലസിലേക്ക്. ശേഷം നെഫര്‍ടിടി എന്ന ആഡംബര കപ്പലിലേക്ക്.

വാലന്റൈന്‍സ് ദിന ആഘോഷങ്ങളുടെ ഭാഗമായി 40 കിലോമീറ്ററോളം ദൂരം ഉള്‍ക്കടലിലൂടെ സഞ്ചരിക്കാന്‍ അവസരമുണ്ട്. കടലിന്റെ സംഗീതത്തിനൊപ്പം രുചികരമായ അണ്‍ലിമിറ്റഡ് ഭക്ഷണവും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. രാത്രി പത്തുമണി വരെ നീളുന്ന ഈ കപ്പല്‍ യാത്ര സഞ്ചാരികളുടെ മനസ്സ് നിറക്കുമത്രെ. 4770 രൂപയാണ് ബജറ്റ്. ഫോണ്‍- 8606237632, 9446088378.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valentines dayKSRTC
News Summary - ksrtc's sailing trip for lovers
Next Story