അവധിക്കാലം ആഘോഷിക്കാം കെ.എസ്.ആർ.ടി.സിക്കൊപ്പം
text_fieldsകാസർകോട്: കേരളത്തിന്റെ ടൂറിസം മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ടുതന്നെ യാത്രികരുടെ മനസ്സിൽ ചിരപ്രതിഷ്ഠ കൈവരിച്ച കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധങ്ങളായ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവധിക്കാലം കെ.എസ്.ആർ.ടി.സിയുടെ കൂടെ മിതമായനിരക്കിൽ വിനോദസഞ്ചാരത്തിന് തയാറെടുക്കാം.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കാസർകോട് യൂനിറ്റ് ആറു ട്രിപ്പുകളാണ് ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്നത്. നെഫർറ്റിറ്റി ആഡംബരക്കപ്പൽയാത്ര, നിലമ്പൂർ, വയനാട്, മൂകാംബിക (കുടജാദ്രി, ഉഡുപ്പി), വൈതൽമല എന്നിവിടങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ 23ന് നിലമ്പൂർ (1400), 25ന് വയനാട് (1090), 26ന് നെഫർറ്റിറ്റി കപ്പൽ യാത്ര (4910), 27ന് മൂകാംബിക (1000), 30ന് വൈതൽ മല (500), ജനുവരി രണ്ടിന് നിലമ്പൂർ (1400) എന്നിവയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബുക്കിങ്ങിനും 8848678173, 9188938534 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

