പാട്ടിന്റെ പാലാഴി തീർത്ത് ഗാനകോകിലം
text_fieldsബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ നടന്ന ‘ചിത്ര മ്യൂസിക്കാനോ’ സംഗീതപരിപാടി
കാഞ്ഞങ്ങാട്: ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ മൂന്നാം ദിനം മലയാളികളുടെ ഗാനകോകിലം കെ.എസ്. ചിത്രയുടെ ശബ്ദം കാസർകോടിന്റെ മണ്ണിൽ പുതുവസന്തം തീർത്തു. ആദ്യമായി കാസർകോട്ട് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ചാരിതാർഥ്യത്തിലായിരുന്നു മലയാളത്തിന്റെ വാനമ്പാടി. സംഗീതസംവിധായകൻ എം. രവീന്ദ്രന്റെ പാട്ടോടുകൂടിയായിരുന്നു തുടക്കം. അനശ്വരമായ നിരവധി മലയാളഗാനങ്ങളുടെ പ്രവാഹത്തിൽ ബേക്കലിലെത്തിയ ജനസാഗരം അലിഞ്ഞുചേരുകയായിരുന്നു. പിന്നണിഗായകൻ അഫ്സൽ, പിന്നണിഗായികയും വയലിനിസ്റ്റുമായ രൂപ രേവതി, കെ.കെ. നിഷാദ്, അനാമിക എന്നിവരും ആലാപനത്തിന്റെ പാട്ടൊലിതീർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

