Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തട്ടിക്കൊണ്ടുപോയ സംഭവം; പ്രത്യേക അന്വേഷണസംഘ​ത്തെ നിയോഗിച്ചു

text_fields
bookmark_border
ഗല്ലിയെന്ന സ്ഥലപ്പേര് ആക്രമി പറഞ്ഞതായിപെൺകുട്ടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്
investigation
cancel

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണസംഘം രൂപവത്കരിച്ചു. 33 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പഴുതടച്ച അന്വേഷണത്തിൽ. ഡി.ഐ.ജി ദിവസങ്ങളായി കാഞ്ഞങ്ങാട്ട് തമ്പടിച്ചാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

കണ്ണൂരിൽനിന്നുള്ള പൊലീസിലെ പ്രത്യേക അന്വേഷണസംഘവും കാഞ്ഞങ്ങാട്ടെത്തി. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി കഴിവുതെളിയിച്ച കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാഞ്ഞങ്ങാട്ടെത്തിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കണ്ണൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ ടീമിനെ നിയോഗിച്ചത്.

പി. ബാലക്യഷ്ണൻ നായർ, സി.കെ. സുനിൽ കുമാർ, ലതീഷ് എന്നീ മൂന്നു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ മറ്റൊരു ടീമും അന്വേഷണം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് മറ്റൊരു പൊലീസ് ടീമും അന്വേഷണത്തിലാണ്.

പ്രതിയെ ഏത് വിധേനയും പിടികൂടാനാകുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. അതിനിടെ, പെൺകുട്ടി രണ്ടു മണിക്കൂർ സമയമെങ്കിലും ആക്രമിയുടെ കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. വല്യച്ഛൻ പുലർച്ചെ രണ്ടു മണിക്ക് വാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആക്രമി വിട്ടയച്ച പെൺകുട്ടി നാലുമണിക്ക് ശേഷമാണ് ഗല്ലി യിലെ ഒരു വീട്ടിലെത്തി കോളിങ് ബെല്ലടിക്കുന്നത്.

പ്രദേശവുമായി അടുത്തബന്ധമുള്ള ആളാണ് ആക്രമിയെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ഗല്ലിയെന്ന സ്ഥലപ്പേര് ആക്രമി പറഞ്ഞതായിപെൺകുട്ടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മൂന്ന് വീടുകൾക്കപ്പുറമാണ് കുട്ടിയുടെ വീടെന്നും ആക്രമി പറഞ്ഞിരുന്നു. ആക്രമി പറഞ്ഞ ഏതാനും വാക്കുകൾ പ്രദേശവുമായി ബന്ധപ്പെട്ടതാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത വാറന്റ് കേസുകളിലെ പ്രതിക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധമില്ലെന്ന് ഏതാണ്ട് പൊലീസ് ഉറപ്പാക്കി.

സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെ തിരയുന്നു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ഐ​ങ്ങോ​ത്ത് ക​ട​യി​ൽ സി​ഗ​ര​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് തി​ര​യു​ന്നു. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ ഈ ​യു​വാ​വി​ന് പ​ങ്കു​ണ്ടോ​യെ​ന്നാ​ണ് സം​ശ​യം.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഐ​ങ്ങോ​ത്ത് ക​ട​യി​ൽ സി​ഗ​ര​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെക്കുറി​ച്ച് ക​ട​യു​ട​മ​യാ​യ സ്ത്രീ​ക്ക് സം​ശ​യം തോ​ന്നു​ക​യാ​യി​രു​ന്നു. 18 രൂ​പ​ക്ക് ര​ണ്ട് സി​ഗ​ര​റ്റ് വാ​ങ്ങി​യ യു​വാ​വി​ന്റെ കൈ​വ​ശം ആ​കെ എ​ട്ടു രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പെ​രു​മാ​റ്റ​ത്തി​ൽ എ​ന്തൊ​ക്കെ​യോ അ​സ്വാ​ഭാ​വി​ക​ത അ​നു​ഭ​വ​പ്പെ​ട്ട​താ​യി ക​ട​യു​ട​മ പൊ​ലീ​സി​നെ അ​റി​യി​ച്ചു.

ക്ഷീ​ണി​ത​നാ​യി​രു​ന്നെ​ന്നും സ്ത്രീ ​പൊ​ലീ​സി​നെ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​വും പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ് പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kidnapping Incident- A special investigation team was appointed
Next Story