കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsനൗഷാദ്
കാഞ്ഞങ്ങാട്: നിരവധി കേസുകളിൽപ്പെട്ട യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂർ കടപ്പുറത്തെ പി.എം. നൗഷാദിനെ (33)യാണ് ജയിലിലടച്ചത്.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വിവിധ സ്ഥലങ്ങളിലും മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലും നിരവധി കവർച്ച, കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം, അടിപിടി കേസുകൾ, എൻ.ഡി.പി.എസ് കേസുകൾ, അതിക്രമിച്ച് കയറി മുതൽ നശിപ്പിക്കൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിനും സ്വത്തിനും ഭീഷണിയും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് പൊതുജന സമാധാനത്തിന് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ ഓപറേഷൻ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായുള്ള നിർദേശ പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ച കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കുകയുമായിരുന്നു.