Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightKanhangadchevron_rightകാഞ്ഞങ്ങാട്​ നഗരസഭ;...

കാഞ്ഞങ്ങാട്​ നഗരസഭ; കെ.വി. സുജാത ചെയർപേഴ്​സൻ, ബി​ല്‍ടെ​ക് അ​ബ്​​ദു​ല്ല വൈ​സ് ചെ​യ​ര്‍മാ​ൻ

text_fields
bookmark_border
കാഞ്ഞങ്ങാട്​ നഗരസഭ; കെ.വി. സുജാത ചെയർപേഴ്​സൻ, ബി​ല്‍ടെ​ക് അ​ബ്​​ദു​ല്ല വൈ​സ് ചെ​യ​ര്‍മാ​ൻ
cancel
camera_alt

കെ.​വി. സു​ജാ​ത്​,  ബി​ല്‍ടെ​ക് അ​ബ്​​ദു​ല്ല

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്​ നഗരസഭയിൽ രണ്ട്​ മുസ്​ലിംലീഗ്​ അംഗങ്ങളുടെ വോട്ട്​ കൂടുതൽ നേടി എൽ.ഡി.എഫിലെ കെ.വി. സുജാത ചെയർപേഴ്​സനായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 43 അംഗങ്ങളിൽ ബി.ജെ.പി സ്വതന്ത്ര വന്ദന വോ​ട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു. മൂന്നു വോട്ട്​ അസാധുവായി. മുസ്​ലിംലീഗിലെ സി.എച്ച്​. സുബൈദ, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ്​ എം. ബൽരാജ്​, ബി.ജെ.പി പ്രതിനിധി അശോക്​ കുമാർ എന്നിവരുടെ വോട്ടുകളാണ്​ അസാധുവായത്​. രേഖപ്പെടുത്തിയ വോട്ടുകളിൽ 26 വോട്ട്​ സുജാതയും 10 വോട്ട്​ യു.ഡി.എഫ്​ സ്​ഥാനാർഥി ടി.കെ. സുമയ്യയും നേടി.

മുസ്​ലിംലീഗ്​ അംഗങ്ങളായ അസ്​മ മാങ്കൂൽ, ഹസീന റസാക്ക്​ എന്നിവരാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ വോട്ടുചെയ്​തത്​. അബദ്ധം സംഭവിച്ചതാണെന്നാണ്​ നേതൃത്വം പ്രതികരിച്ചതെങ്കിലും സുമയ്യയെ സ്​ഥാനാർഥിയാക്കിയതിലുള്ള പ്രതിഷേധമാണെന്നാണ്​ വിവരം. ബി.ജെ.പി സ്​ഥാനാർഥി കുസുമ ഹെഗ്​ഡെക്ക്​ മൂന്നു വോട്ടുകളാണ്​ ലഭിച്ചത്​. രണ്ടു ബി.ജെ.പി വോട്ടുകൾ അസാധുവായതിനു പുറ​മെ സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ബൽരാജി‍െൻറ ഭാര്യ വന്ദന ബല്‍രാജാണ്​ ബാലറ്റ് പേപ്പര്‍ വാങ്ങാതെ വോട്ടെടുപ്പില്‍നിന്ന്​ വിട്ടുനിന്നത്​. നഗരസഭ മുൻ ചെയര്‍മാന്‍ വി.വി. രമേശനാണ് ചെയര്‍പേഴ്സൻ സ്ഥാനത്തേക്ക് കെ.വി. സുജാതയുടെ പേര് നിര്‍ദേശിച്ചത്.

20ാം വാര്‍ഡില്‍ നിന്നുള്ള അംഗം കെ.വി. മായാകുമാരി പിന്താങ്ങി. ഉച്ചക്കുശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫി​െൻറ കൃത്യമായ വോട്ടുകള്‍ നേടി ഐ.എന്‍.എല്ലിലെ ബില്‍ടെക് അബ്​ദുല്ല വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 24 വോട്ടുകളാണ്​ അബ്​ദുല്ലക്ക്​ ലഭിച്ചത്​. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ടി.കെ. ബനീഷ് രാജിന് 13 വോട്ടുകളും ബി.ജെ.പി സ്​ഥാനാര്‍ഥിയായി മത്സരിച്ച എം. ബല്‍രാജിന് ആറു വോട്ടുകളും ലഭിച്ചു.

വന്ദനയുടെ വോട്ടു കൂടി ലഭിച്ചതോടെയാണ്​ ബി.ജെ.പിയുടെ വോട്ടുകള്‍ ആറായി ഉയർന്നു. ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പില്‍ അബദ്ധം പറ്റിയ ലീഗ്-ബി.ജെ.പി അംഗങ്ങള്‍ തെറ്റു തിരുത്തിയതോടെയാണ് അതത് മുന്നണികളുടെ വോട്ടുകള്‍ എല്ലാവര്‍ക്കും കൃത്യമായി ലഭിച്ചത്.

Show Full Article
TAGS:Kanhangad Municipality 
News Summary - kanhangad municipality; KV sujatha chairperson
Next Story