Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസ്വർണവുമായി...

സ്വർണവുമായി കൗൺസിലർമാരെ എയർപോർട്ടിൽ തടഞ്ഞ സംഭവം; കാഞ്ഞങ്ങാട് നഗരസഭ യോഗത്തിൽ ബഹളം

text_fields
bookmark_border
സ്വർണവുമായി കൗൺസിലർമാരെ എയർപോർട്ടിൽ തടഞ്ഞ സംഭവം; കാഞ്ഞങ്ങാട് നഗരസഭ യോഗത്തിൽ ബഹളം
cancel

കാ​ഞ്ഞ​ങ്ങാ​ട്: മു​സ്‍ലിം ലീ​ഗി​ലെ മൂ​ന്ന് വ​നി​ത കൗ​ൺ​സി​ല​ർ​മാ​ര​ട​ക്കം ആ​റു പേ​ർ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വ​ർ​ണ​വു​മാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​മു​മ്പ് സ്വ​ർ​ണ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എ​മ്മി​ലെ ര​വീ​ന്ദ്ര​ൻ പു​തു​ക്കൈ​യാ​ണ് രം​ഗ​ത്ത് വ​ന്ന​ത്. അ​ജ​ണ്ട​ക​ൾ ച​ർ​ച്ച​ചെ​യ്ത​ശേ​ഷം സ്വ​ർ​ണ വി​ഷ​യം ച​ർ​ച്ച ചെ​യ്യാം എ​ന്ന മു​സ്‍ലിം ലീ​ഗി​ന്‍റെ നി​ല​പാ​ട് സി.​പി.​എം അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ സി.​പി.​എം, മു​സ്‍ലിം ലീ​ഗ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​ര​സ്പ​രം ബ​ഹ​ള​മാ​യി. കൗ​ൺ​സി​ൽ യോ​ഗ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ൽ​ത​ന്നെ ബ​ഹ​ളം രൂ​ക്ഷ​മാ​യി തു​ട​ർ​ന്നു. ബി.​ജെ.​പി അം​ഗ​ങ്ങ​ളും സി.​പി.​എം നി​ല​പാ​ടി​നെ അം​ഗീ​ക​രി​ച്ച് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും മു​സ്‍ലിം ലീ​ഗ് കൗ​ൺ​സി​ൽ കെ.​കെ. ജാ​ഫ​ർ കൗ​ൺ​സി​ലി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​റ​ഞ്ഞു. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ആ​കാ​തെ കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ചു.

ര​വീ​ന്ദ്ര​ൻ പു​തു​ക്കൈ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ കെ.​വി. സു​ജാ​ത​ക്ക് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ത്ത് ന​ൽ​കി. കൗ​ൺ​സി​ല​ന്മാ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ വേ​ണം എ​ന്നാ​ണ് സി.​പി.​എം നി​ല​പാ​ട്. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗും പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് വി​ഷ​യം ച​ർ​ച്ച​ക്കെ​ടു​ക്കാ​തെ അ​ജ​ണ്ട​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. മു​സ്‍ലിം​ലീ​ഗ് പോ​ഷ​ക​സം​ഘ​ട​ന ഗ​ൾ​ഫി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ള​വി​ൽ കൂ​ടു​ത​ൽ സ്വ​ർ​ണ​വു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വ​നി​ത കൗ​ൺ​സി​ല​ർ​മാ​രെ​യും മൂ​ന്നു​മു​ൻ വ​നി​ത കൗ​ൺ​സി​ൽ​മാ​രെ​യും ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റം​സ്​ പി​ടി​കൂ​ടി​യ​ത്.

ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​സ്‍ലിം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​ക്ക് ശി​പാ​ർ​ശ

കാ​ഞ്ഞ​ങ്ങാ​ട്: ഗ​ൾ​ഫി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ള​വി​ൽ കൂ​ടു​ത​ൽ സ്വ​ർ​ണ​വു​മാ​യി ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ ക​സ്റ്റം​സ് ത​ട​ഞ്ഞു​വെ​ച്ച കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വ​നി​ത കൗ​ൺ​സി​ല​ർ​മാ​ർ​ക്കും മൂ​ന്ന് മു​ൻ വ​നി​ത കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ൽ മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി ജി​ല്ല ക​മ്മി​റ്റി​ക്ക് ശിപാ​ർ​ശ ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ടി​യ​ന്തര യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. വ​നി​ത നേ​താ​വ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൗ​ൺ​സി​ല​ർ​മാ​ർ അ​ട​ക്കം സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലായ​ത് വി​വാ​ദ​മാ​വു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടുകൂ​ടി​യാ​ണ് മു​സ്‍ലിം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പെ​ട്ടെ​ന്നു​ത​ന്നെ യോ​ഗം വി​ളി​ച്ചു കൂ​ട്ടി​യ​ത്.

യോ​ഗ​ത്തി​ലേ​ക്ക് ആ​രോ​പ​ണ​മു​യ​ർ​ന്ന ആ​റു​പേ​രെ​യും വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഇ​വ​രോ​ട് യോ​ഗം വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞു. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്. ക​മ്മി​റ്റി ഇ​ത് മു​ഖ​വി​ല​ടു​ക്കാ​തെ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ല ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KanhangadKanhangad municipal council
News Summary - Kanhangad municipal council meeting- councilors were blocked at the airport with gold
Next Story