യുവതിയെ അടിച്ചുകൊന്ന ഭർത്താവിന് തടവും പിഴയും
text_fieldsഅരുൺ കുമാർ
കാഞ്ഞങ്ങാട്: ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ 10 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
ബേഡകം കാഞ്ഞിരടുക്കം കൊറത്തിക്കുണ്ട് കൊളമ്പയിലെ അരുൺ കുമാറിനെയാണ് (28) ശിക്ഷിച്ചത്.കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (3) കോടതിയാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. കൊറത്തിക്കുണ്ടിലെ സുമിതയാണ് (23) കൊല്ലപ്പെട്ടത്.
2021 ജൂലൈ 19ന് നാലിനും പുലർച്ചെ 1.30നും ഇടയിലായിരുന്നു കൊല. പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മുറിയിൽ കരുതിയിരുന്ന വിറകുകഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. ബേഡകം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജഡ്ജ് അചിന്ധ്യരാജ് ഉണ്ണിയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവിനും ശിക്ഷ വിധിച്ചു. ബേഡകം ഇൻസ്പെക്ടറായിരുന്ന ടി. ദാമോദരനാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും ദാമോദരനാണ്.പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ പി. സതീശൻ, അഡ്വ. അമ്പിളി എന്നിവർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

