Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം
cancel
camera_alt

അ​ജാ​നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പു​തി​യ ഓ​ഫി​സ് ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാഞ്ഞങ്ങാട്: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോയാത്ര ഇന്ത്യക്ക് പുതിയ വെളിച്ചം പകരുമെന്ന് ജില്ല കോൺഗ്രസ് അധ്യക്ഷൻ പി.കെ. ഫൈസൽ. അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എക്കാൽ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ. ടി.കെ. സുധാകരൻ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, യു.ഡി.എഫ് നേതാക്കളായ വി. കമ്മാരൻ, മുബാറക് ഹസ്സൈനാർ ഹാജി, എ.പി. ഉമ്മർ, പി. ബാലകൃഷ്ണൻ, എൻ.വി. അരവിന്ദാക്ഷൻ നായർ, എക്കാൽ നാരായണൻ, രവീന്ദ്രൻ അജാനൂർ കടപ്പുറം, സിന്ധു ബാബു കാട്ടുകുളങ്ങര, വിമല കുഞ്ഞികൃഷ്ണൻ, പി.വി. ബാലകൃഷ്ണൻ, മുരളി എന്നിവർ സംസാരിച്ചു. വേണുഗോപാൽ സ്വാഗതവും എൻ.വി. ബാലചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of Congress office
Next Story