Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകർണാടക...

കർണാടക തെരഞ്ഞെടുപ്പിന്റെ മറവിൽ കേരള അതിർത്തിയിൽ അനധികൃത മദ്യവിൽപന

text_fields
bookmark_border
കർണാടക തെരഞ്ഞെടുപ്പിന്റെ മറവിൽ കേരള അതിർത്തിയിൽ അനധികൃത മദ്യവിൽപന
cancel

കാ​ഞ്ഞ​ങ്ങാ​ട്: നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​നെ​തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചി​ട്ട​ത് മു​ത​ലാ​ക്കാ​ൻ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വി​ൽ​പന. രാ​ജ​പു​രം പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ​നി​ന്നും മ​ദ്യ​വും പ​ണ​വും കാ​റും പി​ടി​ച്ചു. മ​റ്റൊ​രി​ട​ത്ത് ജീ​പ്പി​ലെ​ത്തി​ച്ച് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ആ​ളെ കൈ​യോടെ പി​ടി​കൂ​ടി. മ​ല​ഞ്ച​ര​ക്ക് ക​ട കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​മെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​ൽ​പ​ന​ക്കു​വെ​ച്ച വി​ദേ​ശ​മ​ദ്യ​വും മ​ദ്യം വി​റ്റു​കി​ട്ടി​യ പ​ണ​വു​മാ​ണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​ത്രി പ​ന​ത്ത​ടി ചാ​മു​ണ്ഡി​ക്കു​ന്നി​ലാ​ണ് സം​ഭ​വം. എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ കെ​ട്ടി​ട​ത്തി​ന്റെ താ​ഴെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മം​ഗ​ല​ത്ത് ട്രേ​ഡേ​ഴ്സ് ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​ദ്യ വി​ൽ​പ​ന. ക​ട​യി​ൽ സൂ​ക്ഷി​ച്ച 180 മി​ല്ലി ലി​റ്റ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന 26 ടെ​ട്രാ പാ​ക്ക​റ്റു​ക​ളും ക​ട​യു​ടെ മു​ൻ​വ​ശം നി​ർ​ത്തി​യി​ട്ട കാ​റി​ൽ സൂ​ക്ഷി​ച്ച 180 മി​ല്ലി ലി​റ്റ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് ടെ​ട്രാ പാ​ക്ക​റ്റു​ക​ളും 55720 രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​ജ​പു​രം ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സും സം​ഘ​വു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​ന​ത്ത​ടി സ്വ​ദേ​ശി സു​ധീ​ഷ് കു​റു​പ്പ് ര​ക്ഷ​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ​ന​ത്ത​ടി സ്വ​ദേ​ശി ഗോ​പി (54)യാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടേ കാ​ൽ ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ജീ​പ്പി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ഗോ​പി​യെ ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക ചെ​മ്പേ​രി​യി​ൽ മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ച​ത് മു​ത​ലെ​ടു​ത്താ​ണ് മ​ദ്യ​ക്ക​ട​ത്ത് സം​ഘം രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor saleKarnataka elections
News Summary - Illegal sale of liquor on Kerala border in the guise of Karnataka elections
Next Story