പുഞ്ചാവി കടപ്പുറത്ത് ചുഴലിക്കാറ്റിൽ വൻ നഷ്ടം; വീടുകൾ തകർന്നു
text_fieldsശക്തമായ കാറ്റിലും മഴയും കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് വീടിനുമേൽ കാറ്റാടി മരം കടപുഴകി വീണപ്പോൾ
കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറത്ത് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിവധി വീടുകൾക്ക് കേടുപറ്റി. തെങ്ങുകളും മരങ്ങളും കടപുഴകി. ബാലകൃഷ്ണൻ എന്നയാളുടെ ഓടുമേഞ്ഞ വീട് പൂർണമായും തകർന്നു. ആനന്ദൻ, കാർത്തി, ബേബി എന്നിവരുടെ വീടുകൾക്കും കേടുപാടുപറ്റി. തെങ്ങുകളും കാറ്റിൽ കടപുഴകി. തെങ്ങുവീണ് നിരവധി വീടുകളുടെ സൺഷേഡ് തകർന്നു.
വ്യാഴാഴ്ച വൈകീട്ടാണ് പുഞ്ചാവി കടൽതീരത്ത് ചുഴലിക്കാറ്റ് പൊടുന്നനെ രൂപം കൊണ്ടത്. കഴിഞ്ഞ വർഷമുണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ഈ ഭാഗങ്ങളിൽ കടൽ കയറി നിരവധി വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. ഇതിന്റെ ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് ചുഴലിക്കാറ്റ് കരയിലേക്കുകയറി വീണ്ടും നാശം വരുത്തിയത്.