വീട്ടമ്മയുടെ സ്വർണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഖിൽ, ബിപിൻ
കാഞ്ഞങ്ങാട്: രോഗിയെ പരിചരിക്കാനെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശികളായ ബിപിൻ എന്ന ഉണ്ണി (27), അഖിൽ (23) എന്നിവരെയാണ് പിടികൂടിയത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ചിറ്റാരിക്കാലിലെ ലിസി ജോസഫിന്റെ (65) രണ്ട് പവനോളം സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.
രോഗിയായ ഇവരുടെ ഭർത്താവിനെ പരിചരിക്കാനെത്തിയതായിരുന്നു ബിപിൻ. ഒരു മാസത്തോളം വീട്ടിൽ താമസിച്ച് രോഗിയെ പരിചരിച്ചു. ഇതിന് ശേഷം അലമാരയിൽ നിന്നും ആഭരണം മോഷ്ടിച്ച് അഖിലിന്റെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ആഭരണം പ്രതികൾ വിൽപന നടത്തിയതായി അന്വേഷണ സംഘം പറഞ്ഞു.
പ്രതികളെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി സ്വർണം കണ്ടെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്.

