Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഹണിട്രാപ്:...

ഹണിട്രാപ്: യുവതികളടക്കം ഏഴുപേർ അറസ്റ്റിൽ

text_fields
bookmark_border
ഹണിട്രാപ്: യുവതികളടക്കം ഏഴുപേർ അറസ്റ്റിൽ
cancel
camera_alt

ഹ​ണി​ട്രാ​പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ലു​ബ്ന (29), കാ​സ​ർ​കോ​ട് ഷി​റി​ബാ​ഗി​ലു സ്വ​ദേ​ശി എ​ൻ. സി​ദ്ദീ​ഖ് (48), മാ​ങ്ങാ​ട് സ്വ​ദേ​ശി ദി​ൽ​ഷാ​ദ് (40), മു​ട്ട​ത്തൊ​ടി സ്വ​ദേ​ശി ന​ഫീ​സ​ത്ത് മി​സ്രി​യ (40), മാ​ങ്ങാ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല​ക്കു​ഞ്ഞി (32), പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി റ​ഫീ​ഖ് (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫോ​ണി​ലൂ​ടെ ലു​ബ്ന മാ​ങ്ങാ​ട് സ്വ​ദേ​ശി​യെ പ​രി​ച​യ​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്കം.

ലാ​പ്ടോ​പ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ഴി​ഞ്ഞ 25ന് ​ഉ​ച്ച​ക്ക് ലു​ബ്ന, മ​ധ്യ​വ​യ​സ്ക​നെ മം​ഗ​ലാ​പു​ര​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഹോ​ട്ട​ൽ​മു​റി​യി​ൽ​വെ​ച്ച് ത​ന്നോ​ടൊ​ത്തു​ള്ള ന​ഗ്ന​ചി​ത്രം യു​വ​തി എ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ട​ന്ന​ക്കാ​ടു​ള്ള ഏ​തോ വീ​ട്ടി​ൽ​വെ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും ഇ​ക്കാ​ര്യം നാ​ട്ടു​കാ​രോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ജീ​വി​തം ത​ക​ർ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ട​ന്ന​ക്കാ​ട്ടെ വീ​ട്ടി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​ൾ ചേ​ർ​ന്ന് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. ആ​ദ്യം ഗൂ​ഗി​ൾ പേ ​വ​ഴി പ​തി​നാ​യി​രം രൂ​പ വാ​ങ്ങി.

വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി 26ന് 4, 90,000 ​രൂ​പ​യും വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കേ​സെ​ടു​ത്ത് ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HoneytrapKasaragod NewsWomenArrest
News Summary - Honeytrap: Seven people including young women arrested
Next Story