കാഞ്ഞങ്ങാട്: മാവുങ്കാൽ കല്യാൺ റോഡിൽ വീട് കുത്തിത്തുറന്ന് ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം ഉൗർജിതമാക്കി. മാവുങ്കാൽ കല്യാൺറോഡ് അമൃത സ്കൂളിന് സമീപത്തെ പ്രവാസി പ്രസാദിെൻറ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
പ്രസാദിെൻറ ഭാര്യ മകനെയും കൊണ്ട് ആശുപത്രിയിൽപോയി ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്.
അലമാരയിൽ സൂക്ഷിച്ച ആറ് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പൊലീസ് ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസം തന്നെ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വരുംദിവസങ്ങളിൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടുപോവുക.