ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ചു പരിക്കേൽപിച്ചു; ഭർത്താവിനെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചൂട് ചായ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. രാവണീശ്വരം രാമഗിരിയിലെ കെ.വി. ലീന(42)ക്കുനേരെയാണ് ആക്രമണമുണ്ടായത്.
യുവതി നൽകിയ പരാതിയിൽ ഭർത്താവ് ബാലകൃഷ്ണനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. ചെറിയ അമ്മിക്കല്ലെടുത്ത് തലക്കടിക്കുകയും ഗ്യാസ് അടുപ്പിലുണ്ടായിരുന്ന ചൂട് ചായ ദേഹത്ത് ഒഴിച്ചെന്നുമാണ് പരാതി. നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

