Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഹർഷരാജിനെ...

ഹർഷരാജിനെ പിരിയാനായില്ല; ഒടുവിൽ ജാക്കി ക്ലാസ്മുറിയിലേക്കും

text_fields
bookmark_border
ഹർഷരാജിനെ പിരിയാനായില്ല; ഒടുവിൽ ജാക്കി ക്ലാസ്മുറിയിലേക്കും
cancel
camera_alt

ഹർഷരാജിന്‍റെ ക്ലാസ് മുറിയിൽ ജാക്കി


കാ​ഞ്ഞ​ങ്ങാ​ട്: ഹ​ർ​ഷ​രാ​ജി​നെ പി​രി​ഞ്ഞി​രി​ക്കാ​ൻ ക​ഴി​യാ​തെ ഒ​ടു​വി​ൽ വ​ള​ർ​ത്തു​നാ​യെ​ത്തി​യ​ത് ഹ​ർ​ഷ​രാ​ജി​െൻറ ക്ലാ​സ് റൂ​മി​ൽ. ആ​യം​പാ​റ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സു​കാ​ര​ൻ ഹ​ർ​ഷ​രാ​ജി​െ​ന്‍റ വ​ള​ർ​ത്തു​നാ​യ്​ ജാ​ക്കി​യാ​ണ് കൂ​ട്ടു​കാ​ര​നെ പി​രി​ഞ്ഞി​രി​ക്കാ​ൻ ക​ഴി​യാ​തെ സ്കൂ​ളി​ലെ​ത്തി​യ​ത്.രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​മ്പോ​ഴേ ജാ​ക്കി ബ​ഹ​ള​മാ​യി​രു​ന്നു. ബാ​ഗു​മെ​ടു​ത്ത് ഹ​ർ​ഷ​രാ​ജ് ഇ​റ​ങ്ങി​യ​പ്പോ​ൾ ച​ങ്ങ​ല ക​ടി​ച്ചു​പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി. ഇ​തു​ക​ണ്ട് വീ​ട്ടു​കാ​രാ​ണ് ജാ​ക്കി​യെ തു​റ​ന്നു​വി​ട്ട​ത്. ഹ​ർ​ഷ​രാ​ജി​നെ പി​ന്തു​ട​ർ​ന്ന് സ്കൂ​ൾ ഗേ​റ്റ് വ​രെ എ​ത്തി.

അ​ൽ​പ​നേ​രം പു​റ​ത്തു​നി​ന്നു. പി​ന്നെ അ​ക​ത്തു​ക​യ​റി ഹ​ർ​ഷ​രാ​ജി‍െൻറ ക്ലാ​സ്​ ക​ണ്ടു​പി​ടി​ച്ചു. ര​ണ്ട് പ്രാ​വ​ശ്യം കു​ര​ച്ച് സാ​ന്നി​ധ്യ​മ​റി​യി​ച്ചു. പി​ന്നെ നേ​രെ ക്ലാ​സ് മു​റി​യി​ലേ​ക്ക്.ക്ലാ​സി​ന​ക​ത്തു​ക​യ​റി അ​വ​െ​ന്‍റ തൊ​ട്ട​ടു​ത്ത് ത​റ​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചു. മ​റ്റു കു​ട്ടി​ക​ളും ടീ​ച്ച​റും ആ​ദ്യം ഭ​യ​ന്നു​വെ​ങ്കി​ലും ജാ​ക്കി ഒ​രു ബ​ഹ​ള​വു​മി​ല്ലാ​തെ അ​ട​ങ്ങി​യൊ​തു​ങ്ങി ഇ​രു​ന്നു. നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളു​മൊ​ക്കെ ഈ ​കാ​ഴ്ച കാ​ണാ​ൻ ക്ലാ​സി​ലെ​ത്തി​യ​പ്പോ​ൾ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ജാ​ക്കി ഹ​ർ​ഷ​രാ​ജി​നെ മാ​ത്രം ശ്ര​ദ്ധി​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarsharajJackie
News Summary - Harsharaj could not be separated; Finally Jackie goes to the classroom
Next Story