കാഞ്ഞങ്ങാട്: മുന്തിരി വിളഞ്ഞ് ജില്ല ജയില്‍. തോയമ്മല്‍ ജില്ല ജയിൽ പ്രവേശന കവാടത്തില്‍ വനിത ബ്ലോക്കിന് സമീപത്തായാണ് മുന്തിരി വിളഞ്ഞത്.
കുലച്ച് പഴുത്തുനില്‍ക്കുന്ന മുന്തിരിക്കുലകള്‍ ഇവിടെയെത്തുന്ന അന്തേവാസികള്‍ക്കും അവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കും പുതിയ കാഴ്ച പകരുകയാണ്. മൂന്നുവയസ്സ് പ്രായമുണ്ട് മുന്തിരിവള്ളികള്‍ക്ക്.
ജയിൽ അസി. സൂപ്രണ്ടുമാരായ മൃദുല വി. നായര്‍, എം. പ്രമീള, ഇ.കെ. പ്രിയ, അസി. പ്രവന്റിവ് ഓഫിസര്‍മാരായ എന്‍.വി. സോജ, കെ. സ്മിത എന്നീ വനിത ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് മുന്തിരിവള്ളികൾ പരിപാലിച്ചത്.
കഴിഞ്ഞ തവണ പത്തു കിലോയിലധികം മുന്തിരി വിളവെടുപ്പ് നടത്തിയിരുന്നു.