Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപട്ടാപ്പകൽ സ്വർണാഭരണം...

പട്ടാപ്പകൽ സ്വർണാഭരണം കവർന്നു; പ്രതി പിടിയിൽ

text_fields
bookmark_border
സൂ​രാ​ജ്
cancel
camera_alt

സൂ​രാ​ജ്

കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ത​ടു​ക്ക ന​ര​മ്പി​ലം ക​ണ്ട​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ന​ര​മ്പി​ലം ക​ണ്ട​ത്തെ ടി.​വി. കൃ​ഷ്ണ​ന്റെ ഭാ​ര്യ കു​ഞ്ഞാ​ണി​യു​ടെ (66) വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച 11നും 11.30​നും ഇ​ട​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. കി​ട​പ്പു​മു​റി​യി​ൽ ക​യ​റി ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,12,000 രൂ​പ വി​ല​വ​രു​ന്ന ര​ണ്ട​ര പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.

രാ​വി​ലെ പ​റ​മ്പി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നെ​ത്തി​യ ഹി​ന്ദി സം​സാ​രി​ക്കു​ന്ന ആ​ളാ​ണ് ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കു​ഞ്ഞാ​ണി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ബേ​ഡ​കം പൊ​ലീ​സ് കേ​സെ​ടു​ത്ത് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഗൃ​ഹ​നാ​ഥ ക​ണ്ട​ത് തു​ണ​യാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സൂ​രാ​ജാ​ണ്​ (26) അ​റ​സ്റ്റി​ലായ​ത്. പ്ര​തി​യു​ടെ അ​ര​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ സ്വ​ർ​ണ​മാ​ല ക​ണ്ടെ​ത്തി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKasargod NewsStealing Gold
News Summary - Gold stolen-Accused in custody
Next Story