Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആശുപത്രി കെട്ടിടത്തിലെ...

ആശുപത്രി കെട്ടിടത്തിലെ സൺഷേഡിൽ കുടുങ്ങിയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
ആശുപത്രി കെട്ടിടത്തിലെ സൺഷേഡിൽ കുടുങ്ങിയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
cancel
camera_alt

ജില്ലാശുപത്രി കെട്ടിടം (മാർക്ക് ചെയ്ത ഭാഗത്തെ സൺഷൈഡിൽ കൂടിയാണ് കുട്ടി നടന്നത്​)


കാഞ്ഞങ്ങാട്: ജില്ല ആശുപത്രി കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയിലെ സൺഷേഡിൽ അകപ്പെട്ട മൂന്നര വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പേ വാർഡിനോടു ചേർന്ന പ്രധാന കെട്ടിടത്തിനു മുകളിലെ രണ്ടാം നിലയിലെ ഒന്നരയടിയോളം മാത്രം വീതിയുള്ള സൺഷേഡിൽ കൂടി കിഴക്കുഭാഗത്തുനിന്നു പടിഞ്ഞാറു ഭാഗത്തേക്ക് പൊടുന്നനെയാണ് കുട്ടി ഓടിപ്പോയത്. ഒരു നിമിഷം പകച്ചുപോയ ബന്ധുക്കളും മറ്റും ആത്മധൈര്യം വീണ്ടെടുത്ത് എന്തു ചെയ്യണമെന്നറിയാതെ കുട്ടിയുടെ പിന്നാലെ നടന്നു.

ബന്ധുക്കളെ കണ്ട കുട്ടി കെട്ടിടത്തി​െൻറ പടിഞ്ഞാറു ദിശയിൽനിന്നും തെക്കുഭാഗത്തേക്ക് ഓടി. പിന്നാലെയെത്തിയ യുവാക്കൾ കുട്ടിയെ പിടികൂടിയതോടെയാണ് എല്ലാവരുടെയും ശ്വാസം വീണ്ടെടുത്തത്. വാക്സിനേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ്, രാജേഷ് എന്നിവരും മറ്റു യുവാക്കളും സഹായത്തിനെത്തി. കുട്ടി താഴേക്ക് വീഴുകയാണെങ്കിൽ പിടിക്കാൻവേണ്ടി ജില്ല ആശുപത്രിയിലെ ജീവനക്കാരും നാട്ടുകാരും താഴെ നിലയുറപ്പിച്ചിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescued
News Summary - girl trapped in a sunshade in a hospital building has been rescued
Next Story