Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബ ബജറ്റ് തകർത്ത് ഗ്യാസ് വിലവർധന

text_fields
bookmark_border
gas
cancel
Listen to this Article

കാഞ്ഞങ്ങാട്: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം. പെട്രോള്‍, ഡീസല്‍, നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാചകവാതക സിലിണ്ടറിനും വില വർധിച്ചതോടെ നട്ടംതിരിയുകയാണ് വീട്ടമ്മമാരും മറ്റുള്ളവരും. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. രണ്ടുമാസത്തിനിടെ 100 രൂപയുടെ വര്‍ധന.

14.2 കിലോഗ്രാം സിലിണ്ടറിന് ജില്ലയില്‍ 967.50 രൂപയായിരുന്നിടത്ത് ഇനി 1017 രൂപ 50 പൈസ കൊടുക്കണം. വീട്ടിലെത്തുമ്പോള്‍ ഡെലിവറി ചാര്‍ജ് വേറെയും. ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി 50 രൂപ കൂടിയത്. 2020ല്‍ 668.10 രൂപയായിരുന്നു 14.2 കിലോഗ്രാം സിലിണ്ടറിന് വില. നേരത്തെ 560 രൂപ കഴിച്ച് ബാക്കി തുക സബ്‌സിഡിയായി ബാങ്കില്‍ നിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആരോടും പറയാതെ സബ്‌സിഡിയും എടുത്തുകളഞ്ഞതോടെ വിലക്കയറ്റത്തിന്റെ മുഴുവന്‍ ഭാരവും ഗുണഭോക്താക്കളുടെ തലയിലായി.

വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ന്നുനിൽക്കുന്നു. 102.50 രൂപയാണ് മേയ് ഒന്നിന് കൂട്ടിയത്. ഇതോടെ 19 കിലോ ഭാരമുള്ള സിലിണ്ടറിന് 2365.50 രൂപ നല്‍കണം. നേരത്തെ 2263 രൂപയായിരുന്നു. പത്തുമാസത്തിനിടെ 648 രൂപയുടെ വര്‍ധനയാണ് വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തില്‍ ഗുണഭോക്താക്കളെ അടിച്ചേൽപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവിതം മുന്നോട്ടുപോകുന്ന കുടുംബങ്ങള്‍ ഒരുദിവസം തള്ളിനീക്കാന്‍ പെടാപ്പാടുപെടുകയാണ്. അതിനിടയിലാണ് അടുക്കള ബജറ്റിനെ താളംതെറ്റിച്ച് പാചകവാതകത്തിനടക്കം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നത്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനിടയിലുണ്ടായ വിലവര്‍ധന ഹോട്ടല്‍, ബേക്കറി, ചെറുകിട ഭക്ഷ്യോല്‍പന്ന യൂനിറ്റുകളെയും അതിഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ഇ​ട​ക്കി​ടെ​യു​ള്ള ഗ്യാ​സി​ന്‍റെ വി​ല​ക്ക​യ​റ്റം ജീ​വി​ത​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്നു. 50 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ വി​ല കൂ​ടി​യാ​ൽ അ​ടു​പ്പു​കൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​നി​യും ഗ്യാ​സി​ന്‍റെ വി​ല കൂ​ടി​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു ഉ​ത്ത​ര​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
-സൗ​ദ ക​ല്ലൂ​രാ​വി
ഗ്യാ​സി​ന്‍റെ വി​ല​ക്ക​യ​റ്റം വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ​യാ​ണ് ഗ്യാ​സി​ന്‍റെ വി​ല 1000ത്തി​നു മു​ക​ളി​ൽ ഉ​യ​രു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക എ​ന്നു​ള്ള​ത് വ​ലി​യ ചോ​ദ്യം ത​ന്നെ​യാ​ണ്.
-എം.​വി. ശ്രു​തി രാ​വ​ണീ​ശ്വ​രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gas price hike destroys family budget
Next Story