മാലിന്യം കുമിയുന്നു; പൊറുതിമുട്ടി നാട്ടുകാർ
text_fieldsമാലിന്യക്കൂമ്പാരം നിറഞ്ഞ ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്കൂൾ റോഡ് കർമസംഘം പാലക്കത്തട്ട് പ്രവർത്തകർ വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുന്നു
കാഞ്ഞങ്ങാട്: മാലിന്യം കുമിയുമ്പോൾ പൊറുതിമുട്ടി നാട്ടുകാർ. ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്കൂൾ കാട്ടുകുളങ്ങരയിലേക്കുള്ള റോഡിലാണ് മാലിന്യം. കാട്ടുകുളങ്ങരയിലേക്കുള്ള റോഡിലാണ് രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രദേശമാണിവിടം.
പരിസരവാസികളും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. കർമസംഘം പാലക്കത്തട്ട് നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് കർമസംഘം ശുചീകരണത്തിനായി മുന്നിട്ടിറങ്ങി.
റോഡിന്റെ ഇരുവശവും വൃത്തിയാക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണിവിടെ.

