Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightതപാൽ​ ഓഫിസിൽ...

തപാൽ​ ഓഫിസിൽ സാമ്പത്തിക തിരിമറി; പോസ്​റ്റ്​ വിമനെതിരെ കേസ്

text_fields
bookmark_border
postal department
cancel

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ തപാൽ ഒാഫിസില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ പോസ്​റ്റ്​ വിമനെതിരെ കേസെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ കെ.എസ്. ഇന്ദുകുമാരിക്കെതിരെയാണ് കാഞ്ഞങ്ങാട് സബ്ഡിവിഷൻ പോസ്​റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ. ഇസ്മായിലിന്‍റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തത്. അമ്പലത്തറ പോസ്​റ്റ്​ ഓഫിസില്‍ സുകന്യ സ്മൃതിയോജന പദ്ധതിയിലൂടെ പണം നിക്ഷേപിച്ച നാല് വനിതകള്‍ തപാൽ വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

2016 ആഗസ്​റ്റ്​ 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 25 വരെയുള്ള ദിവസങ്ങളിലാണ് വന്‍തോതില്‍ ക്രമക്കേട് നടത്തിയത്. നാല് വനിതകളില്‍ നിന്നായി 146500 രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നിക്ഷേപകര്‍ നല്‍കുന്ന പണം ബുക്കില്‍ രേഖപ്പെടുത്തുമെങ്കിലും ഇത് പോസ്​റ്റ്​ ഒാഫിസില്‍ അടച്ചിരുന്നില്ല.

പാറപ്പള്ളി കുമ്പളയിലെ ഒരു അംഗൻവാടി അധ്യാപികയും റേഷന്‍ കടക്കാരനും പണം പിന്‍വലിക്കാന്‍ പോയപ്പോഴാണ് തങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് രണ്ടു പേര്‍കൂടി പരാതിയുമായി രംഗത്തുവന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ ഇന്ദുവിനെ സര്‍വിസില്‍നിന്ന്​ സസ്‌പെൻഡ്​​ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraud casepost womanpost office fraud
News Summary - fraud in post office; police case against post woman
Next Story