Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_right25 കിലോ മ്ലാവിന്റെ...

25 കിലോ മ്ലാവിന്റെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘം അറസ്റ്റിൽ

text_fields
bookmark_border
25 കിലോ മ്ലാവിന്റെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘം അറസ്റ്റിൽ
cancel
camera_alt

മ്ലാ​വി​റ​ച്ചി​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ളും വ​ന​പാ​ല​ക​രും

Listen to this Article

കാഞ്ഞങ്ങാട്: ഉണങ്ങിയതും കറിവെച്ചതുമായ 25 കിലോയോളം മ്ലാവിന്റെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. റാണിപുരം നീലചാലിലെ വിനോദ് (35), ഉതിരക്കുളം ബാലു (57), ഉതിരക്കുളം നന്ദകുമാർ (21), പനത്തടി പുത്തൻ പുരക്കൽ ജോസ് ജോസഫ് (59) എന്നിവരാണ് പിടിയിലായത്. ഓപറേഷൻ ക്ലീൻ പനത്തടിയുടെ ഭാഗമായി പനത്തടി ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് സംഘത്തെ പിടികൂടിയത്. കുടുക്ക് വെച്ചാണ് മ്ലാവിനെ പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി വീടുകളിൽ പരിശോധന നടത്തിയത്.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി. രാജുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വിനീത്, പ്രകാശൻ, പ്രവീകുമാർ, വിമൽ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ മുമ്പാകെ ഹാജരാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഭീമനടി സെക്ഷനിലും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. എല്ലാ മേഖലകളിലും രാത്രികാല പരിശോധന ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild boarHunting GangKerala Forest and Wildlife Department
News Summary - Four-member hunting gang arrested with 25 kg of wild boar meat
Next Story