Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്തിച്ചാകര; കരക്കടിഞ്ഞത് ലോഡുകണക്കിന്
text_fieldsbookmark_border
ചേറ്റുകുണ്ട് കടപ്പുറത്ത് കരക്കടിഞ്ഞ മത്തി
Listen to this Article
കാഞ്ഞങ്ങാട്: ചിത്താരി ചേറ്റുകുണ്ട് കടപ്പുറത്ത് മത്തിച്ചാകര. ഒഴുകിയെത്തി കരക്കടിഞ്ഞത് ലോഡുകണക്കിന് മത്തിയാണ്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് പ്രതിഭാസം. കിലോമീറ്ററോളം മത്തി കൊട്ടക്കണക്കിനായി കരക്കടിഞ്ഞു. കടൽതീരത്ത് മത്സ്യം കുമിഞ്ഞുകൂടിയതോടെ അറിഞ്ഞവർ ഓടിയെത്തി വാരിക്കൂട്ടി.
ഓരോ തിരകൾ അടിച്ചുകയറുമ്പോഴും മത്തിക്കൂമ്പാരമാവുകയായിരുന്നു. ഇടക്ക് ഇത്തരം പ്രതിഭാസങ്ങൾ കണ്ടുവരുന്നുണ്ടെങ്കിലും മുമ്പൊങ്ങുമില്ലാത്തവിധം കൂടുതലായാണ് മത്തി കരക്കടിഞ്ഞത്. കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട് കടപ്പുറം, മീനാപ്പീസ് ഭാഗങ്ങളിൽ മത്തി കരക്കടിഞ്ഞിരുന്നുവെങ്കിലും ഇത്രത്തോളം ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

